Times Kerala

‘പൂന്തുറയിൽ ബോധപൂർവ്വം സംഘർഷം ഉണ്ടാക്കുന്നു; പിന്നിൽ വി എസ് ശിവകുമാറും ഒരു വിഭാഗം കോൺഗ്രസ് നേതാക്കന്മാരും’; ആനാവൂർ നാഗപ്പൻ

 
‘പൂന്തുറയിൽ ബോധപൂർവ്വം സംഘർഷം ഉണ്ടാക്കുന്നു; പിന്നിൽ വി എസ് ശിവകുമാറും ഒരു വിഭാഗം കോൺഗ്രസ് നേതാക്കന്മാരും’; ആനാവൂർ നാഗപ്പൻ

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പൂന്തുറയിൽ ജനങ്ങൾ ലോക്ക് ഡൗൺ ലംഘിച്ചതും  സംഘർഷം ഉണ്ടായതിനും  പിന്നിൽ വി.എസ് ശിവകുമാറും ഒരു വിഭാഗം കോൺഗ്രസ് നേതാക്കന്മാരും നടത്തുന്ന കള്ള പ്രചാരവേലയാണെന്ന്‌ സിപിഐ എം തിരുവനന്തപുരം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രസ്‌താവനയിൽ പറഞ്ഞു.രണ്ടു ദിവസമായി ബോധപൂർവ്വമായ കള്ള പ്രചരണം ആണ് ഇവർ നടത്തുന്നത്. കോവിഡ് രോഗികളുടെ എണ്ണം മന:പ്പൂർവ്വം പെരുപ്പിച്ചു കാണിക്കുന്നു എന്നാണ് വി.എസ് ശിവകുമാറിന്റെ വാദം. ആളുകൾ ഏറ്റവും കൂടുതൽ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് രോഗപ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാൻ വേണ്ടി ബോധപൂർവം നടത്തുന്ന നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.നാടിനെ തകർക്കാൻ ശ്രമിക്കുന്ന ഇക്കൂട്ടരുടെ പ്രവൃത്തിയെക്കുറിച്ച് ബന്ധപ്പെട്ടവർ ഗൗരവമായി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.

Related Topics

Share this story