Times Kerala

ഒമർ ലുലുവും ജയറാമും ഒന്നിക്കുന്നു.?..;ചിത്രത്തിൽ സണ്ണി ലിയോണും

 
ഒമർ ലുലുവും ജയറാമും ഒന്നിക്കുന്നു.?..;ചിത്രത്തിൽ സണ്ണി ലിയോണും

ജയറാം-ഒമർ ലുലു ചിത്രം അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഒരു കോമഡി മാസ് ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ചിത്രത്തിൽ ബോളിവുഡ് താരമായ സണ്ണി ലിയോണും ഒരു സുപ്രധാനമായ വേഷത്തിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ജയറാമിനോടൊപ്പമു‌ള്ള ചിത്രം ഏകദേശം ഉറപ്പായിട്ടുണ്ടെന്ന് ഒമർലുലു നേരത്തെ ഫേസ്‌ബുക്കിൽ വ്യക്തമാക്കിയിരുന്നു.എന്നാൽ മറ്റൊരു വലിയ താരത്തിന്റെ ഡേറ്റിനായുള്ള കാത്തിരിപ്പിലാണെന്നും ഒമർ ലുലു പറഞ്ഞു.

Related Topics

Share this story