Times Kerala

സ്വർണക്കടത്ത് കേസ്: സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

 
സ്വർണക്കടത്ത് കേസ്: സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഓണ്‍ലൈനായാണ് കോടതി ഹര്‍ജി ഇന്ന് പരിഗണിച്ചത്.

അതേസമയം, ഒളിവിൽ കഴിയുന്ന സ്വപ്‌നയ്ക്കും സന്ദീപിനും കസ്റ്റഡിയിലുള്ള സരിത്തിനും കള്ളക്കടത്തില്‍ നിർണായക പങ്കുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ കോടതിയില്‍ ആവശ്യപ്പെട്ടു.

Related Topics

Share this story