Times Kerala

ഇടുക്കിയിലെ ബെല്ലി ഡാൻസ്: യുക്രെയ്ൻ നർത്തകിയെ ചോദ്യം ചെയ്തു

 
ഇടുക്കിയിലെ ബെല്ലി ഡാൻസ്: യുക്രെയ്ൻ നർത്തകിയെ ചോദ്യം ചെയ്തു

നെടുങ്കണ്ട: ഉടുമ്പൻചോലയ്ക്കു സമീപത്തെ റി​സോർട്ടി​ൽ ബെല്ലി​ ഡാൻസ് അവതരി​പ്പി​ച്ച നർത്തകി​യെ പൊലീസ് ചോദ്യം ചെയ്തു. യുക്രെയ്ൻ നർത്തകി​ ഗ്ലിംഗാ വിക്ടോറിയയെയാണ് പൊലീസും ആരോഗ്യവകുപ്പും ചേർന്ന് ചോദ്യം ചെയ്തത്.ബെല്ലി ഡാൻസ് അവതരിപ്പിച്ചതിന് 5 ലക്ഷം രൂപ പ്രതിഫലം ലഭിച്ചതായും ഫോർട്ട് കൊച്ചിയിലെ ഒരു ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് വഴിയാണ് ബെല്ലി ഡാൻസ് പ്രോഗ്രാം ബുക്ക് ചെയ്തതെന്നും നർത്തകി​ പൊലീസി​ന് മൊഴി​നൽകി​യതായാണ് റിപ്പോർട്ട്.ജൂൺ 28 നായിരുന്നു ശാന്തൻപാറയ്ക്കു സമീപമുള്ള റിസോർട്ടിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ബെല്ലി ഡാൻസും നിശാപാർട്ടിയും സംഘടിപ്പിച്ചത്.

Related Topics

Share this story