Times Kerala

സ്വർണക്കടത്ത് കേസ്; എൻഐഎ അഭിഭാഷകനെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ

 
സ്വർണക്കടത്ത് കേസ്; എൻഐഎ അഭിഭാഷകനെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഹൈക്കോടതിയിലെ എൻഐഎ അഭിഭാഷകനെതിരെ കസ്റ്റംസ് രംഗത്ത്. അഡ്വ. എം അജയ്‌ക്കെതിരെയാണ് കസ്റ്റംസ് രംഗത്ത് എത്തിയത്. എൻഐഎ അഭിഭാഷകൻ സ്വർണക്കടത്തുകാരുടെയും അഭിഭാഷകനാണെന്നുംസ്വർണക്കടത്തുകാർക്കായിഅജയ് കോടതിയിൽ തുടർച്ചയായി ഹാജരായതായും കസ്റ്റംസ് കെ=ഹൈക്കോടതിയിൽ പറഞ്ഞു.

അതേസമയം ദേശസുരക്ഷ, സാമ്പത്തിക സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട കേസ് ആണിതെന്ന് എൻഐഎ വ്യക്തമാക്കി. അന്താരാഷ്ട്ര ബന്ധമുള്ള റാക്കറ്റുകൾ കേസിൽ ഉണ്ട്. ഭീകരവാദ ബന്ധമടക്കം അന്വേഷണ പരിധിയിൽ ഉണ്ടെന്നും ആയുധക്കടത്ത് ഉൾപ്പെടെ സംശയിക്കാമെന്നും എൻഐഎ. കേസിൽ യുഎപിഎ ചുമത്തിയേക്കും.

Related Topics

Share this story