Nature

നവദമ്പതികള്‍ ഉള്‍പ്പടെ വിവാഹചടങ്ങില്‍ പങ്കെടുത്ത 20 പേര്‍ക്ക് കൊവിഡ്

ജയ്പൂര്‍: നവദമ്പതികള്‍ ഉള്‍പ്പടെ വിവാഹചടങ്ങില്‍ പങ്കെടുത്ത 20 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ജോധ്പൂരിലെ മദ്രീനനയില്‍ ചൊവ്വാഴ്ച വൈകിട്ട് നടന്ന വിവാഹത്തില്‍ പങ്കെടുത്തവർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. 80ൽ അധികം പേര്‍ ചടങ്ങിൽ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. വിവാഹത്തിന്‍റെ അടുത്ത ദിവസം തന്നെ നവ ദമ്പതികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന ആരോഗ്യവകുപ്പ് 200 ല്‍ അധികം സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. കുടുംബാഗങ്ങള്‍ക്ക് പുറമെ പ്രദേശത്ത് താമസിക്കുന്ന എട്ട് പേര്‍ക്കാണ് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.