Nature

ഉപാധികളൊന്നുമില്ലാത്ത സ്‌നേഹം., അങ്ങനെ ഒന്നുണ്ട്., ഇക്കാലം കൊണ്ട് ഞാന്‍ തിരിച്ചറിഞ്ഞതാണത്..;മകന് ജന്മദിനാശംസയുമായി ജ്യോത്സന രാധാകൃഷ്ണൻ

മലയാളികളുടെ പ്രിയ ഗായികയാണ് ജ്യോത്സ്ന.ഇപ്പോളിതാ താരം മകന് ജന്മദിനാശംസയുമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.അഞ്ചു വർഷങ്ങൾക്ക് മുൻപ് ആശുപത്രിയിൽ വച്ച് മകനെ കൈകളിലേക്ക് കിട്ടിയ അന്നുമുതൽ ഉള്ള കഥകളാണ് ജോത്സന പങ്കുവെക്കുന്നത്.

ജ്യോത്സ്നയുടെ  കുറിപ്പിന്റെ പൂർണ്ണ രൂപം..;

അഞ്ച് വര്‍ഷം മുന്‍പ് തൂവാലയില്‍ പൊതിഞ്ഞ് ഈ കുരുന്ന് ആശുപത്രിയില്‍ വെച്ച് എന്റെ കൈകളിലെത്തിയപ്പോള്‍ അത് മനോഹരമായൊരു യാത്രയുടെ തുടക്കമായിരുന്നു എന്ന് അറിഞ്ഞിരുന്നില്ല. വയറ് നിറയുമ്പോള്‍ പല്ലില്ലാത്ത തൊണ്ണുകാട്ടി ഒരു ചിരിയുണ്ട്. അവിടെ തുടങ്ങി അമ്മയ്ക്ക് എന്റെയൊപ്പം സ്‌കൂളില്‍ വരാനാകില്ലല്ലോ എന്ന വേവലാതിയോടെയുളള നോട്ടവും വാല്‍സല്യ പൂര്‍ണ്ണമായ തലോടലുകളും കടന്ന് എന്തെങ്കിലും തിരക്കിട്ട് ചെയ്യുമ്പോഴായിരിക്കും കുഞ്ഞുമനസ്സില്‍ തോന്നിയ പുതിയ സംശയം ചോദ്യമായി അമ്മ അമ്മ എന്ന് വിളിക്കുന്നത്. അങ്ങനെ പോകുന്നു അനുഭവങ്ങള്‍. ഒരുപാട് യുഗങ്ങള്‍ കഴിഞ്ഞ പോലെ തോന്നുന്നു.

ഉപാധികളൊന്നുമില്ലാത്ത സ്‌നേഹം. അങ്ങനെ ഒന്നുണ്ട്. ഇക്കാലം കൊണ്ട് ഞാന്‍ തിരിച്ചറിഞ്ഞതാണത്. നമ്മുടെ കുഞ്ഞില്‍ നിന്നും നമുക്ക് ലഭിക്കുന്നത് (കൗമാര പ്രായത്തില്‍ മകന് അമ്മ പഴഞ്ചനാകും വരെ) ഹ ഹ. നിന്റെ ജന്മദിനത്തില്‍ എനിക്ക് നിന്നോട് പറയാനുളളത് ഇത്രേയേയുളളൂ. നീ വളരണം. വളര്‍ന്ന് സ്‌നേഹവും സഹാനുഭൂതിയും നിറഞ്ഞ ഒരു വ്യക്തിയാകണം. അതാണ് ഈ ലോകത്തിന് വേണ്ടത്. അച്ഛനും അമ്മയും നിന്റെ കൂടെതന്നെയുണ്ട്.

 

View this post on Instagram

 

5 years ago when this fellow here was brought to me wrapped in a towel at the hospital, little did I know about the joy ride I was in for. From the satisfied toothless grin after a good feed, to him looking at me in despair when he realised that amma can’t go to school with him, to the tantrums and timeouts and tough love, to the incessant questions about the littlest things, to his calls of ” amma! amma! amma!” everytime am doing something important; the list just goes on.. Feels like we’ve come a long way. But one thing I’ve learnt through all of this, is that, there really is something called “unconditional love”.The one that you get from your child. (Well, at least till he becomes a teenager and amma becomes too old fashioned for him) .heheh👵 So on your birthday, I wish that you grow into a kind, compassionate human being more than anything else. Thats what the world needs.. And yea,Amma and acha have got your back.❤ P.S : That’s a guava tree sapling that he has planted.. planning to grow together, the two of them😊 Also, the cake is home made 😁

A post shared by Jyotsna Radhakrishnan (@jyotsnaradhakrishnan) on

prd
You might also like

Comments are closed.