Times Kerala

ബി.ആർ അംബേദ്ക്കറുടെ വീട് ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

 
ബി.ആർ അംബേദ്ക്കറുടെ വീട് ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

മുംബൈ: ഡോക്‌ടര്‍ ബി.ആർ അംബേദ്ക്കറുടെ വീട് ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ഉമേഷ് സീതാറാം ജാദവ് എന്നയാളാണ് അറസ്റ്റിലായത്. ഈ മാസം എട്ടിനാണ് മുംബൈയിലെ ‘രാജ്‌ഗൃഹ’ത്തിന് നേരെ ആക്രമണം നടന്നത്. കേസിൽ അടുത്ത ദിവസം ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കണമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് പൊലീസിനോട് നിർദേശിച്ചു.

Related Topics

Share this story