Times Kerala

കസ്റ്റംസ് തിരയുന്ന സ്വപ്ന പാലോടിനടുത്ത് ‘ബ്രൈമൂര്‍’ എസ്റ്റേറ്റില്‍.?

 
കസ്റ്റംസ് തിരയുന്ന സ്വപ്ന പാലോടിനടുത്ത് ‘ബ്രൈമൂര്‍’ എസ്റ്റേറ്റില്‍.?

തിരുവനന്തപുരം: കസ്റ്റംസ് തിരയുന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷ് തിരുവനന്തപുരത്തെ എസ്റ്റേറ്റില്‍ ഒളിവിൽ കഴിയുന്നതായി സൂചന. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയായ പാലോടിനു സമീപം പെരിങ്ങമ്മലയിലെ ബ്രൈമൂര്‍ എന്ന എസ്റ്റേറ്റില്‍ ഇവര്‍ എത്തിയെന്നാണ് വിവരം. ഇവിടുത്തെ കുന്നിനുമുകളിലെ ബ്രിട്ടീഷ് നിര്‍മ്മിത ബംഗ്ലാവിൽ സ്വപ്‌ന ഒളിവിൽ കഴിയുന്നതായാണ് വിവരം. അതേസമയം, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.പോലീസിനാണ് ഇക്കാര്യങ്ങൾ സംബന്ധിച്ച് ചില സൂചനകള്‍ ലഭിച്ചത്. എന്നാല്‍ കസ്റ്റംസ് ആവശ്യപ്പെടാതെ സ്വപ്‌നയ്‌ക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന് പോലീസ് അറിയിച്ചു. മകളുടെ സഹപാഠിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരം ലഭിച്ചതെന്നാണ് റിപ്പോർട്ട്. നഗരത്തിലെ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായ സ്വപ്നയുടെ മകള്‍ ഇന്നലെ സഹപാഠിയെ വിളിച്ചിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ കസ്റ്റംസ് ചോദ്യം ചെയ്തത്. മക്കളും സ്വപ്നക്കൊപ്പമുണ്ടെന്നാണ് വിവരം.

Related Topics

Share this story