Times Kerala

നടി നയാ റിവേരയെ തടാകത്തിൽ കാണാതായി..;തിരച്ചിൽ തുടരുന്നു..!

 
നടി നയാ റിവേരയെ തടാകത്തിൽ കാണാതായി..;തിരച്ചിൽ തുടരുന്നു..!

നടിയും ​ഗായികയും മോഡലുമായ നയാ റിവേരയെ തടാകത്തിൽ കാണാതായി. ലോസ് ആഞ്ജലീസ് ഡൗണ്‍ടൗണിന് ഏകദേശം 90 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പിരു തടാകത്തില്‍ വെച്ചാണ് നയായെ കാണാതായത്.

നാല് വയസ്സുള്ള മകനൊപ്പം ബോട്ടില്‍ സഞ്ചരിക്കവെയാണ് അപകടം. സംഭവത്തിന് തൊട്ടുമുന്‍പ് മകനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം താരം പോസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് റിവേര മകനൊപ്പമെത്തി ബോട്ട് വാടകയ്ക്കെടുത്തത്. മൂന്ന് മണിക്കൂര്‍ കഴിഞ്ഞും തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റിവേരയുടെ മകനെ ചങ്ങാടത്തില്‍ ഉറങ്ങുന്ന നിലയില്‍ കണ്ടത്. അമ്മ തടാകത്തില്‍ നീന്താന്‍ ഇറങ്ങിയെന്നാണ് മകന്‍ പറഞ്ഞത്. മകനെ ലൈഫ് ജാക്കറ്റ് ധരിപ്പിച്ചിരുന്നു. മറ്റൊരു ലൈഫ് ജാക്കറ്റ് ബോട്ടിലുണ്ടായിരുന്നു.

ബുധനാഴ്ച ആരംഭിച്ച തെരച്ചില്‍ ഇപ്പോഴും തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. നടി വെള്ളത്തില്‍ മുങ്ങിപ്പോയിട്ടുണ്ടാകാം എന്നാണ് പ്രാഥമിക നിഗമനം. 2009 മുതല്‍ 2015 വരെ ഫോക്സില്‍ സംപ്രേക്ഷണം ചെയ്ത മ്യൂസിക്കല്‍-കോമഡി ഗ്ലീയില്‍ ചിയര്‍ലീഡറായി റിവേര അഭിനയിച്ചിരുന്നു. പരമ്പരയിലെ 113 എപ്പിസോഡുകളില്‍ റിവേര വേഷമിട്ടു. നടന്‍ റയാന്‍ ഡോര്‍സേയായിരുന്നു റിവേരയുടെ ഭര്‍ത്താവ്. അതേസമയം, 2018 ല്‍ ഇവര്‍ വേര്‍പിരിയുകയും ചെയ്തിരുന്നു.

Related Topics

Share this story