Nature

കോ​വി​ഡ് രോ​ഗ വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​നാ​വാ​തെ അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്കയിൽ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും 55,000 ത്തി​ല​ധി​കം കോ​വി​ഡ് കേ​സു​ക​ൾ . വ്യാ​ഴാ​ഴ്ച രാ​ജ്യ​ത്ത് 56,300 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു . ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 3,219,999 ആ​യി. 135,822 മ​ര​ണ​ങ്ങ​ളും ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കാ​ല്‍​ലി​ഫോ​ര്‍​ണി​യ, ഫ്ളോ​റി​ഡ, ടെ​ക്സ​സ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളെ​യാ​ണ് നി​ലി​ല്‍‌ കോ​വി​ഡ് മോ​ശ​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ ഏ​റ്റ​വും അ​ധി​കം ജ​ന​സം​ഖ്യ​യു​ള്ള ഈ ​മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് പു​റ​ത്തും കേ​സു​ക​ള്‍ വ​ര്‍​ദ്ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ല​ബാ​മ, മൊ​ണ്ടാ​ന, വി​സ്കോ​ണ്‍​സി​ന്‍ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വ്യാ​ഴാ​ഴ്ച പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ റി​ക്കാ​ര്‍​ഡ് സൃ​ഷ്ടി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ത്തെ സ്ഥി​തി പ​രി​ശോ​ധി​ച്ചാ​ല്‍ രാ​ജ്യ​ത്തെ 50 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ 41 ലും ​കോ​വി​ഡ് കേ​സു​ക​ള്‍ ഉ​യ​രു​ക​യാ​ണ്.

425,072 പേ​ര്‍​ക്കാ​ണ് ന്യൂ​യോ​ര്‍​ക്കി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ പ​കു​തി​യോ​ളം പേ​ര്‍ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. 32,343 മ​ര​ണ​ങ്ങ​ളാ​ണ് ന്യൂ​യോ​ര്‍​ക്കി​ല്‍ റിപ്പോർട്ട് ചെയ്തത് . കാ​ലി​ഫോ​ര്‍​ണി​യ​യി​ല്‍ 7,248 പേർക്കാണ് രോഗബാധയുള്ളത്. ടെ​ക്സ​സി​ലെ സ്ഥി​തി ഗൗ​ര​വ​ത​ര​മാ​ണ്. 11,394 പേ​ര്‍​ക്കാ​ണ് സം​സ്ഥാ​ന​ത്ത് പു​തു​താ​യി രോ​ഗം ക​ണ്ടെ​ത്തി​യ​ത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.