മനാമ: മലയാളി യുവാവിനെ ബഹ്റൈനിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര കടിയങ്ങാട് സ്വദേശി ഹരിനാഥിനെ(30)യാണ് റിഫ പ്രവിശ്യയിലുള്ള താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നു വര്‍ഷമായി ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ജോലിക്ക് ഹാജരാവാത്തതിനെത്തുടര്ന്നു നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.
മലയാളി യുവാവിനെ ബഹ്റൈനില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
You might also like
Comments are closed.