Nature

‘പട്ടിണി മാറ്റാൻ 150 രൂപയ്ക്ക് ശരീരം വിറ്റ് പെൺകുട്ടികൾ’; ഇതാണോ പുതിയ ഇന്ത്യ: വിമർശിച്ച് രാഹുൽ ഗാന്ധി

ലോക്ഡൗണിൽ പട്ടിണി മാറ്റാൻ 150 രൂപയ്ക്ക് പെൺകുട്ടികൾക്ക് ശരീരം വിൽക്കേണ്ടി വന്നെന്ന വാർത്തക്ക് കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാഹുൽഗാന്ധി. മുന്നൊരുക്കമില്ലാതെ കേന്ദ്രസർക്കാർ നടത്തിയ പ്രവർത്തിക്ക് വലിയ വിലയാണ് പെൺകുഞ്ഞുങ്ങൾക്ക് കൊടുക്കേണ്ടി വന്നതെന്നും ഇതാണോ നമ്മൾ സ്വപ്നം കണ്ട ഇന്ത്യയെന്നും രാഹുൽ ചോദിക്കുന്നു.

ഉത്തർപ്രദേശിലെ ചിത്രകൂട്ട് ഖനി മേഖലയിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടത്. ലോക്ഡൗണിൽ മറ്റെല്ലാ വരുമാനമാർഗം അടഞ്ഞതോടെ വിശപ്പടക്കുവാൻ വലഞ്ഞ പെൺകുട്ടികളെ കരാറുകാർ ചൂഷണം ചെയ്യുകയായിരുന്നു. കൊടുപട്ടിണിയിലായ ഖനിത്തൊഴിലാളികളെ ‘രക്ഷിക്കാനെത്തിയ’ ഇടനിലക്കാരാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പകരം ആവശ്യപ്പെട്ടത്.

ബുധനാഴ്ചയാണ് രാജ്യത്തെ ഞെട്ടിച്ച ഈ വാർത്ത പുറത്ത് വന്നത്. വഴങ്ങിക്കൊടുത്തില്ലെങ്കിൽ ഖനിയിൽ ജോലി നൽകില്ലെന്നും കുന്നിന് മുകളിൽ നിന്ന് വലിച്ചെറിയുമെന്നും പെൺകുഞ്ഞുങ്ങളെ ഭീഷണിപ്പെടുത്തി.
300–400 രൂപയാണ് ഓരോ പെൺകുട്ടിക്കും നൽകാമെന്ന് കരാറുകാർ ഏറ്റിരുന്നത്. പക്ഷേ ഇംഗിതം സാധിച്ച ശേഷം നൽകിയിരുന്നത് 150 രൂപയും. മൂന്ന് മാസമായി പണിയില്ലാതായിട്ടെന്നും ജീവിക്കാൻ എന്തുചെയ്യുമെന്നുമാണ് ഇവർ ചോദിക്കുന്നത്. ബുന്ദേൽഖണ്ഡിനടുത്ത ചിത്രകൂട്ടിൽ അന്‍പതിലേറെ കരിങ്കൽ ക്വാറികളാണ് പ്രവർത്തിക്കുന്നത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.