Times Kerala

ടിക് ടോക്കിന് പകരക്കാരനെ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം.!!

 
ടിക് ടോക്കിന് പകരക്കാരനെ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം.!!

ടിക് ടോക്ക് നിരോധിച്ചിതോടെ ഇന്ത്യയിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഇൻസ്റ്റഗ്രാം റീൽ. പരീക്ഷണാർത്ഥം പുതിയ ഫീച്ചർ ഇൻസ്റ്റഗ്രാം അവതരിപ്പിച്ചു.
ടിക് ടോകിനെ അനുകരിച്ച് ഇൻസ്റ്റാഗ്രം അടുത്തിടെ അവതരിപ്പിച്ച റീല്‍സ് എന്ന ഫീച്ചര്‍ ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയിരിക്കുകയാണ്. ഇൻസ്റ്റഗ്രം ആപ്പിനുളളിലെ ക്യാമറയില്‍ പുതിയതായി ചേര്‍ത്തിരിക്കുന്ന സൗകര്യമാണ് റീല്‍സ്.ടിക് ടോകിലെ പോലെ 15 സെക്കൻഡ് ദെെര്‍ഘ്യമുളള വീഡിയോകള്‍ നിര്‍മിക്കാനും പശ്ചാത്തലഗാനങ്ങളും ശബ്ദങ്ങളും ചേര്‍ത്ത് അവ രസക്കരമാക്കാനും റീല്‍സിലൂടെ ഉപഭോക്താക്കള്‍ക്ക് സാധിക്കും.

എങ്ങനെയാണ് ഇൻസ്റ്റഗ്രാം റീൽ വീഡിയോ നിർമിക്കുക?

ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ഉണ്ടാകുക എന്നതാണ് ഏറ്റവും ആദ്യം വേണ്ടത്.

പിന്നീട് ചെയ്യേണ്ടത്,

1. ഇൻസ്റ്റഗ്രാമിൽ മുകളിലെ ഇടതു ഭാഗത്തുള്ള ക്യാമറ ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

2. ക്യാമറ ഓപ്പൺ ചെയ്തതിന് ശേഷം താഴെ, ലൈവ്, സ്റ്റോറി ഓപ്ഷനുകൾ കാണുന്ന ഭാഗത്ത് പുതുതായി Reels എന്നു കൂടി കാണാം.

3. റീൽ സെലക്ട് ചെയ്ത് വീഡിയോ റെക്കോർഡ് ചെയ്യാം. 15 സെക്കന്റാണ് വീഡിയോയുടെ പരമാവധി ദൈർഘ്യം.

4. വീഡിയോ റെക്കോർഡ് ചെയ്യാനായി നടുവിൽ കാണുന്ന വെള്ള ബട്ടണിൽ അമർത്തിയാൽ മതി. ഇതേ ബട്ടൺ അമർത്തിയാൽ വീഡിയോ സ്റ്റോപ്പ് ചെയ്യാം.

5. കൂടാതെ എഫക്ടുകളും ചേർക്കാനുള്ള ഓപ്ഷൻ ഉണ്ട്.

6. ടൈമർ ഓപ്ഷനും ലഭ്യമാണ്.

7.വീഡിയോയിൽ ആവശ്യമുള്ള മ്യൂസിക് ചേർക്കാനുള്ള ഓപ്ഷനും ഉണ്ട്.

ഇത്രയുമായാൽ നിങ്ങളുടെ ഇൻസ്റ്റഗ്രാം റീൽ വീഡിയോ തയ്യാർ.

ഓർക്കേണ്ട പ്രധാന കാര്യം, ഇൻസ്റ്റഗ്രാം അപ്ഡേറ്റ് ചെയ്താൽ മാത്രമേ റീൽ ഓപ്ഷൻ ലഭ്യമാകുകയുള്ളൂ

Related Topics

Share this story