Nature

ആശുപത്രിയിൽ നിന്ന് വിട്ടയച്ച രോഗി നിമിഷങ്ങൾക്കകം വീണുമരിച്ചു; അനാസ്ഥയിൽ വൻ പ്രതിഷേധം

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ട രോഗി മിനിറ്റുകൾക്കുള്ളിൽ റോഡിൽ വീണു മരിച്ചു. ഹൈദരാബാദിലെ എ.എസ് റാവു ആശുപത്രിക്ക് മുന്നിലാണ് സംഭവം. മെഡ്ചൽ സ്വദേശിയായ പൃഥ്വിരാജിനാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം ജീവൻ നഷ്ടമായത്.

കടുത്ത നെഞ്ചുവേദനയെ തുടർന്നാണ് പൃഥ്വിരാജിനെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, യുവാവിന് നെഞ്ചുവേദനയുടെ പ്രശ്നങ്ങളില്ലെന്നും തൊണ്ട വേദനയാണെന്നുമായിരുന്നു ഡോക്ടറുടെ കണ്ടെത്തൽ. ഇതിനുള്ള മരുന്നുകളും അദ്ദേഹം നൽകി. പിറ്റേന്നും നെഞ്ചുവേദന കലശലായതോടെ സമീപത്തുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവർ ഓക്സിജൻ നൽകി, സ്കാൻ ചെയ്യാൻ നിർദ്ദേശിച്ചുവെങ്കിലും ഉടൻ തന്നെ ആശുപത്രി മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു.

ഗുരുതരാവസ്ഥയിൽ ആയിട്ടും ആംബുലൻസ് പോലും ആശുപത്രി അധികൃതർ അനുവദിച്ചില്ലെന്നും സഹോദരി പറയുന്നു. അടുത്ത ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ നെഞ്ചുവേദന മൂർച്ഛിച്ച് മരിക്കുകയായിരുന്നു. റോഡിൽ കിടക്കുന്ന സഹോദരന്റെ മൃതദേഹത്തിന് സമീപം ഇരുന്ന് കരയുന്ന ദിവ്യയുടെയും അമ്മയുടെയും ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.