Times Kerala

ഒടുവിൽ ഔദ്യോഗിക പ്രഖ്യാപനം എത്തി; ഏഷ്യാ കപ്പ് ക്രിക്കറ്റ് മാറ്റി വച്ചു

 
ഒടുവിൽ ഔദ്യോഗിക പ്രഖ്യാപനം എത്തി; ഏഷ്യാ കപ്പ് ക്രിക്കറ്റ് മാറ്റി വച്ചു

ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് മാറ്റി വച്ചു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ വര്ഷം സെപ്റ്റംബറിൽ യു.എ.ഇയിൽ ആണ് മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് 2021 ജൂണിലേക്കാണ് ടൂർണമെന്റ് മാറ്റിവെച്ചത്. ഏഷ്യാ കപ്പ് റദ്ദാക്കിയതായി നേരത്തെ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെതിരേ പാക് ക്രിക്കറ്റ് ബോർഡ് രംഗത്തുവന്നിരുന്നു.

Related Topics

Share this story