Times Kerala

‘സ്വർണക്കടത്ത്: ബിജെപി നേതാവിന്റെ വിവരങ്ങൾ പുറത്തുവിടണം; ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട്

 
‘സ്വർണക്കടത്ത്: ബിജെപി നേതാവിന്റെ വിവരങ്ങൾ പുറത്തുവിടണം; ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട്

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നടത്തിയ സ്വർണക്കള്ളക്കടത്ത് കേസിൽ ബിജെപി നേതാവിന്റെ വിവരങ്ങൾ പുറത്തു വിടുമെന്ന് ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഗീവർ പുതുപ്പറമ്പിൽ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം …

*സ്വർണ്ണക്കടത്ത് പ്രതികൾക്ക് വേണ്ടി കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചവരിൽ ബിജെപി നേതാവും; ബിജെപി നേതാവിൻ്റെ ശബ്ദരേഖ കസ്റ്റംസ് പുറത്തുവിടണം. കേരളം അറിയട്ടെ ബിജെപിയുടെ തനിനിറം*

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്ത് പിടിയിലായതിന് പിന്നാലെ ബിജെപിക്ക് ചങ്കിടിപ്പാണ്. എന്തിനാണ് ബിജെപിക്കാരെ നിങ്ങൾ ഇത്ര ആവലാതിപ്പെടുന്നത്? സ്വപ്നയ്ക്കും സരിത്തിനും നിങ്ങളുമായുള്ള ബന്ധം എന്താണ്? സരിത്ത് പിടിയിലായതിന് പിന്നാലെ ഒരു പ്രമുഖ ബിജെപി നേതാവ്, കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ ഫോണിൽ ബന്ധപ്പെട്ടതിന് വ്യക്തമായ തെളിവുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥൻ അനീഷ് രാജൻ, കസ്റ്റംസ് കമ്മീഷണർക്ക് കൈമാറിയ ശബ്ദരേഖ പുറത്തുവിടണം. കേരളം അറിയട്ടെ ബിജെപിയുടെ തനിനിറം. ഈ കേസിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നാൽ നിങ്ങൾ നാറും. സ്വർണ്ണക്കടത്തിൽ ബിജെപി നേതാവ് എത്ര കമ്മീഷൻ പറ്റിയെന്ന് ജനം അറിയട്ടെ.
കൂടുതൽ വിവരങ്ങൾ പിന്നാലെ …
ഗീവർ പുതുപ്പറമ്പിൽ,
സംസ്ഥാന പ്രസിഡൻ്റ്
ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട്

Related Topics

Share this story