Times Kerala

മിസോറാമിൽ ഭൂചലനം

 
മിസോറാമിൽ ഭൂചലനം

ഐസോൾ: ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ചമ്പൈ ജില്ലയിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. സംസ്ഥാനത്ത് മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന എട്ടാമത്തെ ഭൂചലനമാണിത്. ഉച്ചകഴിഞ്ഞ് 2.28 ന് ചമ്പൈ പട്ടണത്തിന് 23 കിലോമീറ്റർ തെക്കുപടിഞ്ഞാറായിട്ടാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി റിപ്പോർട്ട് ചെയ്തു.നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുകളൊന്നുമില്ല.

Related Topics

Share this story