Nature

ഗാല്‍വന്‍ താഴ്‌വരയില്‍ നിന്നുള്‍പ്പെടെ ചൈന പിന്മാറി; വാക്ക് പാലിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൂമിയില്‍ ഒരിഞ്ച് പോലും ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന വാക്കുപാലിച്ച് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും. സംഘര്‍ഷം നിലനിന്നിരുന്ന ഗാല്‍വന്‍ താഴ്‌വരയില്‍ നിന്നുള്‍പ്പെടെ ചൈന പിന്മാറി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്നുവരുന്ന ഉന്നതതല ചര്‍ച്ചകള്‍ക്കു പിന്നാലെയാണ് ചൈനയുടെ പിന്മാറ്റം. ഗാല്‍വന്‍, ഗോഗ്ര, ഹോട്ട് സ്പ്രിംഗ്‌സ് എന്നീ മേഖലകളില്‍ നിന്നാണ് ചൈന പിന്മാറിയിരിക്കുന്നത്.

ജൂലൈ 6ന് അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന ടെന്റുകളും വാഹനങ്ങളും ചൈന പിന്‍വലിച്ചിരുന്നു. 1.5 – 2 കിലോ മീറ്ററോളമാണ് ചൈന അന്ന് പിന്നോട്ടു പോയത്. പട്രോളിംഗ് പോയിന്റ് 14ല്‍ നിന്നുള്‍പ്പെടെ ചൈന പൂര്‍ണമായി പിന്നോട്ട് പോയെന്നാണ് റിപ്പോര്‍ട്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.