Nature

ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണം; സ്വപ്നയ്ക്ക് പൊലീസ് സംരക്ഷണം: രമേശ് ചെന്നിത്തല

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള സത്യവാങ്മൂലമാണ് സ്വപ്നയുടെതായി പുറത്തുവന്ന ശബ്ദരേഖയെന്നും അദ്ദേഹം പറഞ്ഞു.

ഒളിവില്‍ കഴിയുന്ന പ്രതി എങ്ങനെ ഇത് പുറത്തുവിട്ടുവെന്ന് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിക്ക് പൊലീസ് സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും പ്രതിപക്ഷനേതാവ് ആരോപിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.