Times Kerala

തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷമാകുന്നു; 21,526 പേർ കോവിഡ് നിരീക്ഷണത്തിൽ

 
തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷമാകുന്നു; 21,526 പേർ കോവിഡ് നിരീക്ഷണത്തിൽ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാപനം രൂ​ക്ഷ​മാ​യ തി​രു​വ​ന​ന്ത​പു​ര​ത്ത് 21,526 പേ​രെ കോവിഡ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​തി​ൽ 19,199 പേ​ർ വീ​ടു​ക​ളി​ലും 373 പേ​ർ ആ​ശു​പ​ത്രി​യി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 1,954 കോ​വി​ഡ് സെ​ന്‍റ​റു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ ത​ല​സ്ഥാ​ന​ത്ത് 213 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. അതിൽ 190 പേ​ർ​ക്കും രോഗബാധയേറ്റത് സമ്പർക്കത്തിലൂടെയാണ് എന്നതാണ് സ്ഥിതിഗതികൾ രൂക്ഷമാകുന്നത്.

Related Topics

Share this story