Nature

കഠ്‌വ മാനഭംഗക്കേസ്; ജമ്മു കശ്മീര്‍ സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് ; പെണ്‍കുട്ടിയുടെ കുടുംബത്തിനും അഭിഭാഷകയ്ക്കും സുരക്ഷ നല്‍കാനും നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കഠ്‌വ മാനഭംഗക്കേസില്‍ ജമ്മു കശ്മീരിലെ പിഡിപി–ബിജെപി സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന പെണ്‍കുട്ടിയുടെ പിതാവിന്‍റെ ഹര്‍ജിയിലാണ് നടപടി. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കും. അതിനുമുന്‍പായി മറുപടി നല്‍കാനാണ് സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിനും അഭിഭാഷകയ്ക്കും സുരക്ഷ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം, നുണപരിശോധനയ്ക്ക് തയ്യാറാണെന്നും സിബിഐ അന്വേഷണം വേണമെന്നും പ്രതികളുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു.

 

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.