Nature

ചീഫ് സെക്രട്ടറിയുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്

തിരുവനന്തപുരം: ഡ്രൈവർക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്. ഡ്രൈവർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ തന്നെ മെഡിക്കൽ കോളേജിലെ ആരോഗ്യ സംഘം ചീഫ് സെക്രട്ടറിയുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഈ പരിശോധനാഫലമാണ് ഇപ്പോൾ നെഗറ്റീവായത്.

ഡ്രൈവറുടെ ഒന്നാം സമ്പർക്ക പട്ടികയിലാണ് ചീഫ് സെക്രട്ടറി ഉൾപ്പെട്ടത്. രണ്ടാം സമ്പർക്കപ്പട്ടികയിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉൾപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറിയുടെ സ്രവ പരിശോധന ഫലം നെഗറ്റീവ് ആയത് ആശ്വാസം പകരുന്നുണ്ട്.

അതേസമയം, തിരുവനന്തപുരത്ത് രോഗവ്യാപനം വൻതോതിൽ നടക്കുന്നത് സ്ഥിതി സങ്കീർണമാക്കുകയാണ്. ചീഫ് സെക്രട്ടറിയുടെ ഡ്രൈവർക്ക് കൊറോണ ബാധിച്ചത് എവിടെ നിന്നെന്ന് സ്ഥിരീകരിക്കാത്തതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.