Nature

കാസർഗോഡ് ജില്ലയിൽ 11 പേര്‍ക്ക് കൂടി കോവിഡ്;15 പേര്‍ നെഗറ്റീവ് ആയി

കാസർഗോഡ് : ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . 8 പേര്‍ വിദേശത്ത് നിന്ന് വന്നവരും മൂന്നു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.

ജൂണ്‍ 20 ന് യു എ ഇ യില്‍ നിന്ന വന്ന 53 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി,ജൂണ്‍ 22 ന് യു എ ഇ യില്‍ വന്ന 37 കാരന്‍,ഖത്തറില്‍ നിന്ന് വന്ന 28 കാരന്‍ ( ഇരുവരും ചെമ്മനാട് പഞ്ചായത്ത് സ്വദേശികള്‍),ജൂണ്‍ 24 ന് കുവൈത്തില്‍ നിന്ന് വന്ന 30 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി,ജൂണ്‍ 25 ന് സൗദിയില്‍ നിന്ന് വന്ന 30 വയസുള്ള ബളാല്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 27 ന് യു എ ഇ യില്‍ നിന്ന് വന്ന 28 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി, ജൂണ്‍ 28 ന് ഖത്തറില്‍ നിന്ന് വന്ന 52 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, ജൂലൈ രണ്ടിന് കുവൈത്തില്‍ നിന്ന് വന്ന 35 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി,
ഇതരസംസ്ഥാനത്ത നിന്നെത്തിയവര്‍
ജൂണ്‍ 28 ന് ബംഗളൂരുവില്‍ നിന്ന് വന്ന 29 വയസുള്ള ഈസ്റ്റ് എളേരി പഞ്ചായത്ത് സ്വദേശി ( ഇദ്ദേഹം കര്‍ണ്ണാടക കെ എസ് ആര്‍ ടി സിയില്‍ മംഗളൂരുവിലെത്തി അവിടെ നിന്ന് ട്രെയിനില്‍ കണ്ണൂരില്‍ എത്തി അവിടെ നിന്ന് കാറില്‍ നാട്ടിലെത്തി),ജൂലൈ ഒന്നിന് മഹാരാഷ്ട്രയില്‍ നിന്ന് ട്രെയിനില്‍ വന്ന 52 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, ജൂലൈ നാലിന് മംഗളൂരുവില്‍ നിന്ന് കാറില്‍ വന്ന 35 വയസുള്ള ബെള്ളൂര്‍ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കുമാമ് കോവിഡ് സ്ഥിരീകരിച്ചത്.

15 പേര്‍ക്ക് കോവിഡ് നെഗറ്റിവ്

പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രം, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രം, കണ്ണൂര്‍ ജില്ലാ ആശുപത്രി, കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജ് ,ഉദയഗിരി സി എഫ് എല്‍ ടി സി എന്നിവിടങ്ങളില്‍ കോവിഡ് ചികിത്സയിലായിരുന്ന 15 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് രോഗമുക്തി നേടിയവര്‍
കുവൈത്തില്‍ നിന്നെത്തി ജൂണ്‍ നാലിന് രോഗം സ്ഥിരീകരിച്ച നീലേശ്വരം നഗരസഭയിലെ 34 കാരന്‍, ജൂണ്‍ 21 ന് രോഗം സ്ഥിരീകരിച്ച മംഗല്‍പാടി പഞ്ചായത്തിലെ 52,30 വയസുള്ള സ്ത്രീകള്‍ (മഹാരാഷ്ട്ര), ജൂണ്‍ 27 ന് രോഗം സ്ഥിരീകരിച്ച 37 വയസുള്ള വോര്‍ക്കാടി പഞ്ചായത്ത് സ്വദേശി (ഒമാന്‍)
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്ന് രോഗമുക്തി നേടിയവര്‍
ജൂണ്‍ 24 ന് കോവിഡ് സ്ഥിരീകരിച്ച25 വയുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി(ദുബായി), ജൂണ്‍ 11 ന് കോവിഡ് സ്ഥിരീകരിച്ച 27 വയസുള്ള കോടോംബേളൂര്‍ പഞ്ചായത്ത് സ്വദേശി(സൗദി).
അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് രോഗമുക്തി നേടിയവര്‍
ജൂണ്‍ രണ്ടിന് കോവിഡ് പോസിറ്റീവായ 47 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി(കുവൈത്ത്),

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് രോഗമുക്തി നേടിയവര്‍
ജൂണ്‍ 30 ന് കോവിഡ് സ്ഥിരീകരിച്ച 36 വയസുള്ള കുമ്പള സ്വദേശി(ഖത്തര്‍)
കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയവര്‍
ജൂണ്‍ 22 ന് കോവിഡ് സ്ഥിരീകരിച്ച 28 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, 48 വയസുള്ള വലിയപറമ്പ സ്വദേശി, ജൂണ്‍ 27 ന് രോഗം സ്ഥിരീകരിച്ച 43 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി, 23 വയസുള്ള വലിയപറമ്പ പഞ്ചായത്ത് സ്വദേശി (നാല്് പേരും കുവൈത്ത്), ജൂണ്‍ 29 ന് കോവിഡ് സ്ഥിരീകരിച്ച 50 വയസുള്ള വലിയ പറമ്പ പഞ്ചായത്ത് സ്വദേശി(ദുബായ്)
ഉദയഗിരി സി എഫ് എല്‍ ടി സിയില്‍ നിന്ന് രോഗമുക്തി നേടിയവര്‍
ജൂണ്‍ 27 ന് കോവിഡ് സ്ഥിരീകരിച്ച 34 വയസുള്ള ബെള്ളൂര്‍ പഞ്ചായത്ത് സ്വദേശി(മഹാരാഷ്ട്ര), 37 വയസുല്‌ള പനത്തടി പഞ്ചായത്ത് സ്വദേശി(കുവൈത്ത്).

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6670 പേര്‍

വീടുകളില്‍ 6190 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 480 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6670 പേരാണ്. പുതിയതായി 297 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 317 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1001 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 455 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.