Nature

ടൂറിസ്റ്റ് എന്ന വ്യാജേന രാജ്യത്തേക്ക് പ്രവേശിച്ച ചൈനീസ് പൗരന്‍ പിടിയില്‍

ഷിംല : അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ച ചൈനീസ് പൗരന്‍ പിടിയില്‍. ഹിമാചല്‍ പ്രദേശില്‍ ടൂറിസ്റ്റ് എന്ന വ്യാജേന എത്തിയ ചൈനീസ് പൗരനെയാണ് പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ഉനയില്‍ നിന്നും കാന്‍ഗ്രയിലേക്ക് പോകുന്നതിനിടെ കലോഹ അതിര്‍ത്തിയില്‍വെച്ചാണ് ഇയാളെ പിടികൂടിയത്. കാന്‍ഗ്രയിലേക്ക് എച്ച്ആര്‍ടിസി ബസില്‍ കയറിയ ഇയാളിൽ നിന്ന് കൊറോണ പ്രതിരോധ പ്രവര്‍ത്തകര്‍ യാത്രാ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. എന്നാല്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ വേണ്ട രേഖകള്‍ ഒന്നും തന്നെ ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അധികൃതര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇയാളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിൽ വിനോദ സഞ്ചാരത്തിനായാണ് ചൈനയില്‍ നിന്നും എത്തിയതെന്ന് ഇയാള്‍ വ്യക്തമാക്കി. എന്നാല്‍ ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഹിമാചല്‍പ്രദേശിന്റെ ടൂറിസം സൈറ്റില്‍ ഇയാള്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്നാണ് കൂടുതല്‍ നടപടികള്‍ക്ക് മുന്‍പായി ഇയാളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇയാളുടെ സ്രവങ്ങള്‍ നാളെ കൊറോണ പരിശോധനക്കായി ശേഖരിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍ സ്വീകരിക്കുക എന്ന് പോലീസ് അറിയിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.