Nature

സംസ്ഥാനത്ത് ഇന്ന് 339 രോഗികള്‍, 133 പേർക്ക് സമ്പര്‍ക്കം വഴി; സ്ഥിതി അതീവ ഗുരുതരം

സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണ് ഇത്. 117 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 74 പേര്‍. സമ്പര്‍ക്കംവഴി 133 പേര്‍ക്ക് കോവിഡ്. തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പാലക്കാട് 50, തൃശൂര്‍ 27, ആലപ്പുഴ 22, ഇടുക്കി 20, എറണാകുളം 12, കാസര്‍കോട് 11, കൊല്ലം 10, കോഴിക്കോട് 8, കോട്ടയം 7, വയനാട് 7, പത്തനംതിട്ട 7, കണ്ണൂര്‍ 8 എന്നിങ്ങനെയാണ് ജില്ല തിരിച്ച് കണക്ക്. തിരുവനന്തപുരത്ത് 95 പേര്‍ക്കാണ് കോവിഡ്. പൂന്തുറയില്‍ സൂപ്പര്‍ സ്പ്രെഡ് സ്ഥിരീകരിച്ചു. പൂന്തുറയ്ക്ക് സമാനമായ സ്ഥിതിയാണ് ആര്യനാടും. ഉറവിടം അറിയാത്ത ഏഴുപേരടക്കം 133 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം.

24 മണിക്കൂറിനിടെ സംസ്ഥാനത്ത് 12,592 സാംപിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്ത് ഇതുവരെ 3,07,219 പേര്‍ക്ക് കോവിഡ് പരിശോധന നടത്തി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.