Times Kerala

ഇന്ത്യക്കു പിന്നാലെ ടിക് ടോക്കിന് വിലക്കുമായി ഓസ്‌ട്രേലിയയും

 
ഇന്ത്യക്കു പിന്നാലെ ടിക് ടോക്കിന് വിലക്കുമായി ഓസ്‌ട്രേലിയയും

സിഡ്‌നി: ഇന്ത്യയ്‌ക്കും പിന്നാലെ ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനായ ടിക് ടോക് നിരോധിക്കാൻ നീക്കവുമായി ഓസ്‌ട്രേലിയ. നേരത്തെ ഇന്ത്യ പിൻവലിച്ചതിനു പിന്നാലെ അമേരിക്കയും ടിക് ടോക്കിന് നിരോധനമേർപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചിരുന്നു.ഇന്ത്യയെ പോലെ തന്നെ രാജ്യത്തെ ജനങ്ങളുടെ വിവരം ചോര്‍ച്ചത്തപ്പെടുന്നുണ്ടെന്ന സംശയമാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്‍റെ നീക്കത്തിന് പിന്നില്‍. ചൈന ടിക് ടോക്കിലെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ലിബറല്‍ സെനറ്റര്‍ ജിം മോലൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതോടെ മൊബൈല്‍ ആപ്ലിക്കേഷനുകളെച്ചൊല്ലിയുള്ള ചൈനയ്‌ക്കെതിരായ ആരോപണങ്ങള്‍ രാജ്യാന്തര തലത്തില്‍ കൂടുതല്‍ ശക്തിപ്പെടുകയാണ്.

Related Topics

Share this story