Nature

കുവൈത്തിൽ 833 പേർക്ക്​ കൂടി കോവിഡ് ബാധ​; 578 പേർ​ രോഗമുക്​തരായി 

കുവൈത്ത്​ സിറ്റി : കുവൈത്തിൽ 833 പേർക്ക്​ കൂടി കോവിഡ്​ 19 സ്ഥിരീകരിച്ചു. ഇതുവരെ 52,840 പേർക്കാണ്​ കോവിഡ് സ്ഥിരീകരിച്ചത് ​. വ്യാഴാഴ്​ച 578 പേർ ഉൾപ്പെടെ 42,686 പേർ രോഗമുക്​തി നേടി . മൂന്നു പേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 382 ആയി. ബാക്കി 9772 പേരാണ് നിലവിൽ​ ചികിത്സയിലുള്ളത് ​. 150 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​ ഉള്ളത് .

അഹ്​മദി ഗവർണറേറ്റിൽ 254, ജഹ്​റ ഗവർണറേറ്റിൽ 200, ഫർവാനിയ ഗവർണറേറ്റിൽ 173, ഹവല്ലി ഗവർണറേറ്റിൽ 136, കാപിറ്റൽ ഗവർണറേറ്റിൽ 70 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.