Nature

സ്വപ്ന പറയുന്നത് സിപിഎം നേതാക്കളുടെ വാക്കുകള്‍; ബെന്നി ബെഹ്നാന്‍

തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്തവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ ആരോപണവിധേയയായ സ്വപ്ന സുരേഷ് സിപിഎമ്മിന്‍റെ വാദങ്ങളാണ് പറയുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ . തെരഞ്ഞെടുപ്പ് ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് വിവാദമെന്ന സിപിഎം നേതാക്കളുടെ വാക്കുകള്‍ സ്വപ്ന ആവര്‍ത്തിക്കുകയാണെന്നും ബെന്നി ബെഹ്നാന്‍ ആരോപിച്ചു.

വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് സംശയിക്കുന്ന സ്വപ്ന സുരേഷ് പ്രതികരിച്ചിരുന്നു . കോണ്‍സുല്‍ ജനറല്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ എന്താണ് കാര്‍ഗോ വൈകുന്നതെന്ന് അന്വേഷിക്കുക മാത്രമാണ് ചെയ്തത് . ഇതില്‍ തനിക്ക് വേറൊന്നും അറിയില്ലെന്നും സ്വപ്ന പറയുന്നു .
കോണ്‍സുലേറ്റില്‍ ജോലി ചെയ്തപ്പോഴൊക്കെ തന്‍റെ തൊഴിലില്‍ ആരും സംശയം പ്രകടിപ്പിച്ചിട്ടില്ല . പല മന്ത്രിമാരുമായി താന്‍ സംസാരിച്ചിട്ടുണ്ട് . പക്ഷേ അതെല്ലാം തൊഴിലിന്‍റെ ഭാഗമായിട്ടാണെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.