Nature

ചെ​ന്നി​ത്ത​ല​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ന​വ​ദമ്പ​തി​ക​ളി​ല്‍ ഭാ​ര്യ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ആ​ല​പ്പു​ഴ : ചെ​ന്നി​ത്ത​ല​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ന​വ​ദ​മ്പ​തി​ക​ളി​ല്‍ ഭാ​ര്യ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു . മാ​വേ​ലി​ക്ക​ര വെ​ട്ടി​യാ​ര്‍ തു​ള​സി ഭ​വ​നി​ല്‍ ദേ​വി​ക ദാ​സി​നാ​ണ് (20) കോവിഡ് സ്ഥിരീകരിച്ചത് . ഭ​ര്‍​ത്താ​വ് പ​ന്ത​ളം കു​രമ്പാ​ല ഉ​നം​കോ​ട്ടു​വി​ള​യി​ല്‍ ജി​തി​നു (30) രോ​ഗബാധയില്ല . ദേ​വി​ക​യു​ടെ രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം കണ്ടെത്തിയിട്ടില്ല  .

ചൊ​വ്വാ​ഴ്ച​യാ​ണ് ര​ണ്ടു​പേ​രെ​യും കി​ട​പ്പു​മു​റി​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത് . ര​ണ്ടു​മാ​സം ഗ​ര്‍​ഭി​ണി​യാ​യ ദേ​വി​ക ദാ​സി​ന്‍റെ മൃ​ത​ദേ​ഹം ത​റ​യി​ല്‍ ക​മ​ഴ്ന്നു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു . ദീ​ര്‍​ഘ​നാ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ഇ​രു​വ​രു​ടെ​യും വി​വാ​ഹം ക​ഴി​ഞ്ഞ മേ​യ് ആ​റി​നാ​യി​രു​ന്നു. സാ​രി​യി​ല്‍ കെ​ട്ടി​ത്തൂ​ങ്ങി ആ​ത്മ​ഹ​ത്യ ചെ​യ്ത ദേ​വി​ക​യു​ടെ മൃ​ത​ദേ​ഹം താ​ഴെ​യി​റ​ക്കി​ശേ​ഷം ജി​തി​ന്‍ ജേ​ക്ക​ബ് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.