Times Kerala

ചില നിർണ്ണായക വെളിപ്പെടുത്തലുകളുമായി നടൻ നീരജ് മാധവ്  വന്നപ്പോൾ അദ്ദേഹത്തിനെതിരെ തിരിഞ്ഞ സിനിമാരംഗത്തുളള ആളുകൾ ഇപ്പോൾ വിധുവിന്റെ ആരോപണത്തെ ഇരുചെവിയറിയാതെ പിന്തുണയ്ക്കുന്നത് തികച്ചും പക്ഷപാതപരമാണ്..;വിമർശനവുമായി സോഷ്യൽ മീഡിയ 

 
ചില നിർണ്ണായക വെളിപ്പെടുത്തലുകളുമായി നടൻ നീരജ് മാധവ്  വന്നപ്പോൾ അദ്ദേഹത്തിനെതിരെ തിരിഞ്ഞ സിനിമാരംഗത്തുളള ആളുകൾ ഇപ്പോൾ വിധുവിന്റെ ആരോപണത്തെ ഇരുചെവിയറിയാതെ പിന്തുണയ്ക്കുന്നത് തികച്ചും പക്ഷപാതപരമാണ്..;വിമർശനവുമായി സോഷ്യൽ മീഡിയ 

മലയാള ചലച്ചിത്ര സംവിധായിക വിധു വിൻസെന്റ് ഡബ്ല്യുസിസി വിട്ടു എന്ന വാർത്തയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.

വിധു ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ഡബ്ല്യു സിസിയുടെ സുദീർഘമായ ഒരു വിശദീകരണക്കുറിപ്പും ഇന്നലെ രംഗത്ത്  വന്നിരുന്നു. സംഘടയ്ക്കുളളിൽ ഇത്തരം ഗുരുതര ആരോപണങ്ങൾ ഒന്നും തന്നെ സംവിധായിക ഉന്നയിച്ചിരുന്നില്ല എന്നാണ് അവർ വ്യക്തമാക്കിയത്.

ഇരുകൂട്ടരുടെയും നിലപാട് പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ഈ സംഭവത്തെക്കുറിച്ചുളള ചർച്ച മറ്റൊരു തലത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ചില നിർണ്ണായക വെളിപ്പെടുത്തലുകളുമായി നടൻ നീരജ് മാധവ് രംഗത്ത് വന്നപ്പോൾ അദ്ദേഹത്തിനെതിരെ തിരിഞ്ഞ സിനിമാരംഗത്തുളള ആളുകൾ ഇപ്പോൾ വിധുവിന്റെ ആരോപണത്തെ ഇരുചെവിയറിയാതെ പിന്തുണയ്ക്കുന്നത് തികച്ചും പക്ഷപാതപരമാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.

നീരജിനെ രൂക്ഷമായി വിമർശിച്ചവരും അധിക്ഷേപിച്ചവരും ഡബ്ല്യു സിസിയിലെ പ്രശ്നത്തെ പർവതീകരിച്ച് വിധുവിന് പിന്തുണയുമായി രംഗത്തെത്തിയതിന് പിന്നിൽ സിനിമയിലെ വനിതാകൂട്ടായ്മയെ തകർക്കാനുള്ള ഗൂഡലക്ഷ്യങ്ങളുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് സോഷ്യൽ മീഡിയ ചർച്ചകളുടെ സംഗ്രഹം.

Related Topics

Share this story