Times Kerala

വൈക്കം വിജയലക്ഷ്മിക്കൊപ്പം പുതിയ ഗാനവുമായി നഞ്ചമ്മ..!

 
വൈക്കം വിജയലക്ഷ്മിക്കൊപ്പം പുതിയ ഗാനവുമായി നഞ്ചമ്മ..!

കൊച്ചി: അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ‘കലക്കാത്ത സന്ദനമേരം’ എന്ന നാടന്‍ പാട്ടിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ്  നഞ്ചമ്മ.ഇപ്പോളിതാ  മറ്റൊരു പാട്ടിലൂടെ മിനിസ്‌ക്രീനിലും അരങ്ങേറ്റം കുറിക്കുകയാണ്. സീ കേരളം പുതുതായി അവതരിപ്പിക്കുന്ന ‘കാര്‍ത്തികദീപം’ എന്ന പരമ്പരയുടെ ടൈറ്റില്‍ ഗാനം ആലപിച്ചാണ് അറുപതുകാരിയായ നഞ്ചമ്മ ടെലിവിഷന്‍ രംഗത്തേക്ക് ചുവടുവെച്ചിരിക്കുന്നത്. ഗോപി സുന്ദറാണ് ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.

നഞ്ചമ്മയും പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയും ചേര്‍ന്നാണ് ഈ ഗാനം ആലപിക്കുന്നത്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ സീ കേരളം അവതരിപ്പിച്ച നഞ്ചമ്മയുടെ ഈ പുതിയ ഗാനം തരംഗമായി മാറിയിരുന്നു.

Related Topics

Share this story