Times Kerala

സ്വപ്നയെ തിരുവനന്തപുരത്തുവച്ച് കണ്ടിരുന്നു; വെളിപ്പെടുത്തലുമായി നന്ദിയോട് സ്വദേശി

 
സ്വപ്നയെ തിരുവനന്തപുരത്തുവച്ച് കണ്ടിരുന്നു; വെളിപ്പെടുത്തലുമായി നന്ദിയോട് സ്വദേശി

തിരുവനന്തപുരം : വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയെ കണ്ടതായി വെളിപ്പെടുത്തൽ. തിങ്കളാഴ്ച രാവിലെ പാലോടിനടുത്ത്  നന്ദിയോട് എന്ന സ്ഥലത്തു വച്ച് സ്വപ്നയെ കണ്ടതായാണ് നന്ദിയോട് സ്വദേശിയുടെ വെളിപ്പെടുത്തൽ. ചുരിദാറാണ് യുവതി  ധരിച്ചിരുന്നെന്നും പത്രത്തിൽ വാർത്ത കണ്ടപ്പോഴാണ്  ആളെ  മനസിലായതെന്നും ദൃക്സാക്ഷി പറയുന്നു.

ഇന്നോവയിലാണ് സ്വപ്ന എത്തിയതെന്നും ബ്രെയ് മൂർ എക്കോ ടൂറിസത്തിലേക്കുള്ള വഴിയാണ്  ചോദിച്ചാതെന്നും അദ്ദേഹം പറഞ്ഞു  . കാര്‍ ഓടിച്ചിരുന്നത്  സ്വപ്നയായിരുന്നു കാറില്‍ ഇവരോടൊപ്പം മറ്റൊരു യുവതിയും ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയാണ് ഇവരെ കണ്ടത് എന്നും ദൃക്സാക്ഷി വെളിപ്പെടുത്തിയതായി ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു.

Related Topics

Share this story