Times Kerala

സ്വപ്‌നയുടെ ആദ്യത്തെ സ്‌പോൺസർ കെ സി വേണുഗോപാൽ; ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ

 
സ്വപ്‌നയുടെ ആദ്യത്തെ സ്‌പോൺസർ കെ സി വേണുഗോപാൽ; ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് തിരയുന്ന സ്വപ്‍ന സുരേഷിന് കോൺഗ്രസ് എംപി കെ സി വേണുഗോപാലുമായി ബന്ധമുണ്ടെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ ആരോപിച്ചു. സ്വപ്നയുടെ കേരളത്തിലെ ആദ്യ സ്‌പോൺസർ കെ സി വേണുഗോപാലാണെന്നും സ്വപ്നയെ ഒളിപ്പിച്ചിരിക്കുന്നത് വേണുഗോപാലാണെന്ന് സംശയിക്കുന്നതായും ഗോപാലകൃഷ്ണൻ ആരോപിച്ചു.വേണുഗോപാൽ കേന്ദ്ര സിവിൽ ഏവിയേഷൻ സഹമന്ത്രിയായിരിക്കെയാണ് സ്വപ്നയ്ക്ക് എയർഇന്ത്യയിൽ ജോലി ലഭിച്ചത്. വേണുഗോപാലിന്റെ നേരിട്ടുളള ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടായിരുന്നുവെന്നും ,തെളിവ് ഹാജരാക്കാൻ തയ്യാറാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.കോൺസുലേറ്റിൽ സ്വപ്നയെ ശുപാർശ ചെയ്ത കോൺഗ്രസ് നേതാവാരാണെന്ന് അന്വേഷിക്കണം. വേണുഗോപാൽ മന്ത്രിയായിരികെ 2012- 2014 വരെ നടത്തിയ ഇടപെടലുകളെക്കുറിച്ചും അന്വേഷണം വേണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

Related Topics

Share this story