Times Kerala

കുറഞ്ഞവിലക്ക് ആഡംബര കാർ, കാത്തിരുന്നത് മൂന്ന് മാസം; ഒടുവിൽ കിട്ടിയത്.!!

 
കുറഞ്ഞവിലക്ക് ആഡംബര കാർ, കാത്തിരുന്നത് മൂന്ന് മാസം; ഒടുവിൽ കിട്ടിയത്.!!

ബെംഗളൂരു: കുറഞ്ഞവിലക്ക് ആഡംബര കാർ വാഗ്ദാനം ചെയ്ത് തട്ടിപ്പ്. ബെംഗളൂരു നഗരത്തിലെ ബിസിനസുകാരനായ ഖലീൽ ശെരീഫാണ് തട്ടിപ്പിനിരയായത്. ജീവൻ ബീമാ നഗറിലെ സർവീസ് സ്റ്റേഷനിലെ ദസ്തഗീറിൻ എന്നയാളാണ് തട്ടിപ്പ് നടത്തിയത്. രണ്ട് ലക്ഷം രൂപക്ക് ആഡംബര കാർ സ്വന്തമാക്കാമെന്ന് ഇയാൾ പറഞ്ഞപ്പോൾ ശെരീഫ് ആദ്യം ഒന്ന് സംശയിച്ചെങ്കിലും ദസ്തഗീറിന്റെ വാക്കുകളിൽ വീഴുകയായിരുന്നു. . തുടർന്ന് 2.25 ലക്ഷം രൂപക്ക് 2006 മോഡൽ മെഴ്‌സിഡസ് ബെൻസ് ലഭ്യമാണെന്ന് പറഞ്ഞ ദസ്തഗീറിന് ശെരീഫ് രണ്ട് ലക്ഷം രൂപ നൽകാമെന്ന് സമ്മതിക്കുകയും മാർച്ച് 11ന് ആദ്യ ഗഢുവായി 78,000 രൂപ ഗൂഗിൾ പേ വഴി നൽകുകയും ചെയ്തു.

രണ്ട് ദിവസത്തിനുള്ളിൽ കാർ എത്തിക്കുമെന്ന് ദസ്തഗീറിന്റെ വാഗ്ദാനം. പക്ഷെ പിന്നീട് അങ്ങോട്ട് ഫോൺ ചെയ്തപ്പോഴെല്ലാം സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് ലോക്ക്ഡൗൺ അവസാനിക്കുന്നതുവരെ കാത്തിരുന്ന ശെരീഫ് മൂന്ന് മാസത്തിന് ശേഷം സർവീസ് സ്റ്റേഷനിലെത്തി യപ്പോഴാണ് താൻ പറ്റിക്കപ്പെട്ട വിവരം അറിയുന്നത്. തുടർന്ന്, പരാതി നൽകാൻ പോലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് അറിയുന്നത് തന്നെ പറ്റിച്ചയാൾക്കെതിരെ ഇത്തരത്തിൽ നിരവധി പരാതികൾ നിലവിലുണ്ടെന്ന്.

Related Topics

Share this story