Times Kerala

ബോളിവുഡ് നടി സമീക്ഷ വീണ്ടും  വിവാഹിതയായി..!

 
ബോളിവുഡ് നടി സമീക്ഷ വീണ്ടും  വിവാഹിതയായി..!

ബോളിവുഡ് നടി സമീക്ഷ വീണ്ടും  വിവാഹിതയായി.വ്യവസായിയും ഗായകനുമായ ഷയേല്‍ ഒസ്വാള്‍ ആണ് വരന്‍. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.  ജൂലെെ മൂന്നിന് സിംഗപ്പൂര് വച്ചായിരുന്നു വിവാഹം നടന്നത്.

ഫെബ്രുവരിയിലാണ് സമീക്ഷ സിംഗപ്പൂരിലെത്തിയത്. ഷയേലുമായി പുതിയ ആല്‍ബത്തിന്റെ ചിത്രീകരണത്തിനായി എത്തിയതായിരുന്നു സമീക്ഷ. തുടര്‍ന്നാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ഇതോടെ സമീക്ഷയും ഷയേലും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഒരു ആല്‍ബത്തിന്റെ ചിത്രീകരണത്തിനിടെയാണ് സമീക്ഷയും ഷയേലും പരിചയപ്പെടുന്നത്. പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമീക്ഷ സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴായി പങ്കുവച്ചിട്ടുണ്ട്. ഇരുവരുടേയും രണ്ടാമത്തെ വിവാഹമാണിത്. ഷയേലിന് രണ്ട് കുട്ടികളും സമീക്ഷയ്ക്ക് ഒരു കുട്ടിയുമാണ് ഉള്ളത്.

തമിഴ് ചിത്രമായ അറിന്തും അറിയാമലും എന്ന തമിഴ് ചിത്രത്തിലൂടെയാണ് സമീക്ഷ ശ്രദ്ധ നേടുന്നത് പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ അഭിനയിച്ചു.

Related Topics

Share this story