Times Kerala

ഷംന ബ്ലാക്ക്മെയിൽ കേസ്: സഫിയയെ പിടികൂടാൻ തമിഴ്‌നാട്‌ ക്യൂ ബ്രാഞ്ചിന്റെ സഹായം തേടി അന്വേഷണസംഘം

 
ഷംന ബ്ലാക്ക്മെയിൽ കേസ്: സഫിയയെ പിടികൂടാൻ തമിഴ്‌നാട്‌ ക്യൂ ബ്രാഞ്ചിന്റെ സഹായം തേടി അന്വേഷണസംഘം

കൊച്ചി: നടി ഷംന കാസിമിനി ബ്ലാക്ക്‌മെയില്‍ ചെയ്തു പണം തട്ടാൻ ശ്രമിച്ച കേസില്‍ വരന്റെ അമ്മയെന്ന വ്യാജേന നടിയെ വിളിച്ച സഫിയയെ പിടികൂടുന്നതിനു തമിഴ്‌നാട്‌ ക്യൂ ബ്രാഞ്ചിന്റെ സഹായം തേടി അന്വേഷണസംഘം. തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്‌ സ്വദേശിനി സഫിയയാണ്‌ വരനായി അഭിനയിച്ച ഷഫീഖിന്റെ അമ്മ എന്ന പേരില്‍ ഷംനയെ വിളിച്ചത്‌. കഴിഞ്ഞ ദിവസം ഇവർക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ മുങ്ങുകയായിരുന്നു‌. അന്വേഷണ ഉദ്യോഗസ്‌ഥനായ സി.ഐ: എ. അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട്ടിക്കേു തിരിച്ചു. ഇന്ന്‌ അറസ്‌റ്റുണ്ടാകുമെന്നാണ്‌ സൂചന.

Related Topics

Share this story