Times Kerala

ഒന്നിന് പുറത്ത് ഒന്നായി കെട്ടു പിണഞ്ഞ് കിടക്കുന്ന അഞ്ച് പാമ്പുകൾ; ഞെട്ടി വീട്ടുകാർ; സംഭവം ഇങ്ങനെ…

 
ഒന്നിന് പുറത്ത് ഒന്നായി കെട്ടു പിണഞ്ഞ് കിടക്കുന്ന അഞ്ച് പാമ്പുകൾ; ഞെട്ടി വീട്ടുകാർ; സംഭവം ഇങ്ങനെ…

തളിപ്പറമ്പ്: വീടിനു പുറത്തേക്കിറങ്ങിയ വീട്ടുകാർ അക്ഷരത്തിൽ ഞെട്ടി, ഒന്നിന് പുറത്ത് ഒന്നായി കെട്ടു പിണഞ്ഞ് മുറ്റത്ത് കിടക്കുന്നത് അഞ്ച് പാമ്പുകൾ. വീട്ടുകാർ പേടിച്ചു പിന്നിലേക്ക് മാറുന്നതിനിടയിൽ ഇവ ഇഴഞ്ഞ് പോവുകയും ചെയ്തു. പട്ടുവം മംഗലശ്ശേരിയിലെ ടി.വി.സരോജിനിയുടെ വീട്ടുമുറ്റത്താണ് കഴിഞ്ഞ ദിവസം പാമ്പുകളുടെ അപൂർവ കൂട്ടം പ്രത്യക്ഷപ്പെട്ടത്.സരോജിനിയുടെ മകൻ സൈനികനായ ഷിജു ഈ രംഗം വീഡിയോ എടുക്കുകയും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനും അദ്ധ്യാപകനുമായി രാജേന്ദ്രന് കൈമാറിയിരുന്നു. രാജേന്ദ്രൻ വിഡിയോ വനംവകുപ്പിന്റെ ആർആർടി അംഗവും പാമ്പുകളുടെ സംരക്ഷകനുമായ കുറ്റിക്കോൽ എംപി.ചന്ദ്രന് അയച്ച് കൊടുത്തപ്പോഴാണ് ഇവ വിഷമില്ലാത്ത തേളിയാൻ പാമ്പുകളാണെന്ന് മനസിലായത്. കൂട്ടത്തോടെ സഞ്ചരിക്കുന്ന തേളിയാൻ പാമ്പുകളുടെ ഇണ ചേരലാണ് അപൂർവ ദൃശ്യമായി വീട്ടുമുറ്റത്ത് കണ്ടത്. പടകൂടി എന്ന പേരിലും ഇവ അറിയപ്പെടാറുണ്ട്.

Related Topics

Share this story