Times Kerala

യുവാവ് കാമുകിയുടെ വീട്ടിലെത്തിയപ്പോൾ കുളിമുറിയിൽ മറ്റൊരു പുരുഷൻ, വാക്കേറ്റത്തിനൊടുവിൽ സർജിക്കൽ ബ്ലേഡ് കൊണ്ട് കാമുകിയുടെ അഞ്ചുവയസുള്ള മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി പ്രതികാരം; 27കാരൻ അറസ്റ്റിൽ

 

ഹൈദരാബാദ്: അഞ്ച് വയസ്സുകാരിയെ കഴുത്തറുത്തുകൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിലായി. തെലങ്കാന കുശൈഗുഡ സ്വദേശിയും സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമായ ജി. കരുണകാറിനെ(27)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയും പ്രതിയായ യുവാവും തമ്മിൽ അടുപ്പത്തിലായിരുന്നു ഇതിനിടെ യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നറിഞ്ഞതിന്റെ പക തീർക്കാണാനാണ് യുവതിയുടെ മകളെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.

ജൂലായ് രണ്ടാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മയായ യുവതിയും കരുണാകറും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു. എന്നാൽ ഇതിനിടെ കരുണാകർ മറ്റൊരു യുവതിയുമായും ബന്ധം തുടങ്ങി. ഇതറിഞ്ഞ യുവതി കരുണാകർ അറിയാതെ ഇയാളുടെ സുഹൃത്തുമായും അടുപ്പത്തിലാക്കുകയായിരുന്നു. തുടർന്ന് ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ചെയ്തു.

രണ്ടാം തീയതി തന്റെ സുഹൃത്ത് യുവതിയുടെ വീട്ടിലുണ്ടെന്ന് അറിഞ്ഞ് കരുണാകർ അവിടെ എത്തി. കരുണാകർ വരുന്നതറിഞ്ഞ് യുവതി സുഹൃത്തിനെ കുളിമുറിയിൽ ഒളിപ്പിച്ചു. ഇതേതുടർന്ന് ഇരുവരും തമ്മിൽ വീണ്ടും വാക്ക് തർക്കം ഉണ്ടായി. കുട്ടി ഉണ്ടായിരുന്ന മുറിയിൽ വച്ചാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായത്. തുടർന്ന് വഴക്കിനിടെ യുവതി പെട്ടെന്ന് മുറിയിൽനിന്ന് പുറത്തേക്ക് ഓടുകയും വാതിൽ പുറത്തുനിന്ന് പൂട്ടുകയും ചെയ്തു. ഇതിൽ കുപിതനായാണ് കരുണാകർ മുറിയിലുണ്ടായിരുന്ന അഞ്ച് വയസ്സുകാരിയെ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

Related Topics

Share this story