Times Kerala

അസം പ്രളയം: മരണം 40 ആയി; ആയിരത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ

 
അസം പ്രളയം: മരണം 40 ആയി; ആയിരത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ

ഗുവഹത്തി: അസമിലുണ്ടായ പ്രളയത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 40 ആയി. 11 ജില്ലകളിലെ സ്ഥിതിഗതികളിൽ പുരോഗതിയുണ്ടെന്നും വിവിധ ജില്ലകളിലായി മൂന്നാഴ്‌ചയായി 25 പേരോളമാണ് മരിച്ചതെന്നും സംസ്ഥാന ദുരന്ത നിവാരണ സമിതി അറിയിച്ചു. 348 ജില്ലകളിലായി രണ്ട് ലക്ഷത്തോളം പേർ മൺസൂണിനെ തുടർന്നുള്ള വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായെന്നും 26,910 ഹെക്‌ടർ കൃഷിസ്ഥലം വെള്ളത്തിനടിയിലായെന്നും ദേശിയ ദുരന്ത നിവാരണ സമിതി അറിയിച്ചു. ആയിരത്തിലധികം ആളുകളാണ് 35 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. 1.21 ലക്ഷം വളർത്തു മൃഗങ്ങളെയും വെള്ളപ്പൊക്കം കാര്യമായി ബാധിച്ചിട്ടുണ്ട്. മെയ്‌ 22 മുതലുണ്ടായ മണ്ണിടിച്ചിലിൽ 24 പോരോളം സംസ്ഥാനത്ത് മരിച്ചത്.

Related Topics

Share this story