Times Kerala

ട്രിപ്പിൾ ലോക്ക് ഡൗൺ: തിരുവനന്തപുരത്ത് കൂടുതൽ ഇളവുകൾ

 
ട്രിപ്പിൾ ലോക്ക് ഡൗൺ: തിരുവനന്തപുരത്ത് കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു ജില്ലാ ഭരണകൂടം. നിലവിൽ രാവിലെ ഏഴുമുതൽ 11 മണിവരെ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ള കടകൾക്ക് 11 മണിമുതൽ ഉച്ചയ്ക്ക് 12 വരെ വിതരണക്കാരിൽ നിന്നും സ്റ്റോക്ക് സ്വീകരിക്കാം. എന്നാൽ ഈ സമയങ്ങളിൽ ഒരുകാരണവശാലും വിൽപന പാടില്ലെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.. വിൽപന നടത്തുന്ന സമയങ്ങളിൽ കർശനമായ കൊവിഡ് മാനണ്ഡങ്ങൾ പാലിക്കണമെന്നും ജില്ലാ കലക്ടർ ഡോ നവജ്യോത് ഖോസ പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ, കണ്ടെയിൻമെന്‍റ്‌ സോൺ പരിധിക്കുള്ളിൽ ബാങ്ക് ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ഉച്ചയ്ക്ക് ഒരുമണിവരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു. എന്നാൽ ക്രിട്ടിക്കൽ കണ്ടെയിൻമെന്‍റ്‌ സോണുകളിലും ബഫർ സോണുകളിലും പ്രവർത്തനം പാടില്ല. ട്രിപ്പിൾ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്ന ഇളവുകൾ അതേപടി തുടരുമെന്നും കലക്ടർ അറിയിച്ചു.

Related Topics

Share this story