Times Kerala

യുവതി ഭർതൃവീട്ടിലെ വാട്ടർടാങ്കിൽ മുങ്ങിമരിച്ച സംഭവം; ദുരൂഹതയുണ്ടെന്ന് പിതാവ്; കേസെടുത്ത് പോലീസ്

 
യുവതി ഭർതൃവീട്ടിലെ വാട്ടർടാങ്കിൽ മുങ്ങിമരിച്ച സംഭവം; ദുരൂഹതയുണ്ടെന്ന് പിതാവ്; കേസെടുത്ത് പോലീസ്

കൊടുങ്ങല്ലൂർ: യുവതിയെ ഭർതൃഗൃഹത്തിലെ വാട്ടർടാങ്കിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നു കുടുംബം. അഴീക്കോട് പുത്തൻപള്ളി എടമുട്ടത്ത് പ്രജീഷിന്റെ ഭാര്യ സോണിയ(27)യെയാണ് ഭർതൃവീട്ടിലെ വാട്ടർടാങ്കിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് വീടിനോട് ചേർന്നുള്ള ആറടിയോളം ആഴമുള്ള വാട്ടർടാങ്കിൽ മുങ്ങികിടക്കുന്നനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ പുറത്തെടുത്ത് മെഡികെയർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രജീഷിന്റെ വീട്ടിലെ ഡ്രൈവറും ഭർതൃമാതാവുമാണ് യുവതിയെ സോണിയയെ വാട്ടർടാങ്കിൽ കണ്ടെത്തിയത്. മൂന്നരവർഷം മുമ്പാണ് പ്രജീഷും സോണിയയും വിവാഹിതരായത്. പ്രജീഷ് ദുബായിലാണ്. രണ്ടരവയസ്സുള്ള മകനുണ്ട്.
അതേസമയം, സംഭവത്തിൽ ദുരൂഹതയുണ്ടെന്നു മരിച്ച സോണിയയുടെ പിതാവ് നാട്ടിക ബീച്ച് വളവത്ത് ജയൻ ആരോപിക്കുന്നു. ഇദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ പോലീസ് സംഭവത്തിൽ കേസെടുത്തു. കോവിഡ് പരിശോധനഫലം ലഭിച്ചശേഷം മൃതദേഹപരിശോധന നടത്തും.

Related Topics

Share this story