Times Kerala

യുവാവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസ്: ഗുണ്ടാതലവനും സഹോദരനും കൂട്ടാളികളും പിടിയിൽ

 
യുവാവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസ്: ഗുണ്ടാതലവനും സഹോദരനും കൂട്ടാളികളും പിടിയിൽ

ഉഡുപ്പി: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ നാല് പേർ അറസ്റ്റിൽ. ഉഡുപ്പി മല്‍പെ ലക്ഷ്മി നഗറിലെ യോഗേഷിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ഗുണ്ടാതലവനും സഹോദരനും കൂട്ടാളികളുമാണ് പൊലീസ് പിടിയിലായത്. പ്രതികളായ ഗുണ്ടാതലവന്‍ സുജിത് പിന്‍റോ, സഹോദരന്‍ രോഹിത് പിന്‍റോ, കൂട്ടാളികളായ പ്രദീപ്, വിനയ് എന്നിവരെയാണ് മല്‍പെ പൊലീസ് അറസ്റ്റു ചെയ്തത്.ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. കാറിലെത്തിയ സംഘം യോഗേഷിനെ വാഹനത്തില്‍ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് സംഘം തിരിച്ചുപോയത്. കേസിലെ മറ്റുപ്രതികളെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Related Topics

Share this story