Times Kerala

ഒരുപാട് സ്‌നേഹിതര്‍ എന്റെ രൂപം വരച്ച് തന്നിട്ടുണ്ട്, പക്ഷെ ഇങ്ങനൊരു ചിത്രം ആദ്യമായിട്ടാണ് കിട്ടുന്നത്…; ചിത്രം പങ്കുവെച്ച് ഗോവിന്ദ് പദ്മസൂര്യ

 
ഒരുപാട് സ്‌നേഹിതര്‍ എന്റെ രൂപം വരച്ച് തന്നിട്ടുണ്ട്, പക്ഷെ ഇങ്ങനൊരു ചിത്രം ആദ്യമായിട്ടാണ് കിട്ടുന്നത്…; ചിത്രം പങ്കുവെച്ച് ഗോവിന്ദ് പദ്മസൂര്യ

നടനും ടെലിവിഷൻ അവതാരകനുമാണ് ഗോവിന്ദ് പദ്മസൂര്യ. ഡാഡി കൂള്‍, കോളേജ് ഡെയ്‌സ്, വര്‍ഷം, പ്രേതം, നത്തോലി ഒരു ചെറിയ മീനല്ല, ലാവണ്ടര്‍ തുടങ്ങി നിരവധി മലയാള സിനിമകളില്‍ വേഷമിട്ട താരം അല്ലു അര്‍ജുന്‍ ചിത്രം ‘അല വൈകുണ്ഠപുരമുലോ’ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രവും അതിന് നൽകിയ അടികുറിപ്പുമാണ് വൈറലാകുന്നത്.

”ഒരുപാട് സ്‌നേഹിതര്‍ എന്റെ രൂപം വരച്ച് തന്നിട്ടുണ്ട്, പക്ഷെ ‘ഗോവിന്ദ് പത്മസൂര്യ’ എന്ന പേര് ഒരാള്‍ വരച്ച് തരുന്നത് ഇത് ആദ്യമായിട്ടാണ്! ‘രൂപം പോലെ തന്നെ മനോഹരമാണല്ലോ തന്റെ പേരും’ എന്ന് ഇത് വരച്ചു തന്ന ദിവ്യച്ചേച്ചി സുഖിപ്പിച്ചപ്പോള്‍ ഒരു അഭിമാനമൊക്കെ തോന്നിയെങ്കിലും, ഈ പറഞ്ഞ രണ്ട് സംഭവങ്ങളുടെയും ക്രെഡിറ്റ് എനിക്കുള്ളതല്ലല്ലോ അച്ഛനും അമ്മക്കും മാത്രം ഉള്ളതാണല്ലോ എന്ന് ഓര്‍മ്മ വന്നപ്പോള്‍ ആശ്വാസമായി” എന്നാണ് ജിപിയുടെ കുറിപ്പ്.

ചിത്രം മനോഹരമായിരിക്കുന്നു, എന്നാലും എല്ലാ ക്രെഡിറ്റും അച്ഛനും അമ്മയ്ക്കും കൊടുത്തതില്‍ ഒരുപാട് സ്‌നേഹം തോന്നുന്നുവെന്നും ആരാധകര്‍ കമന്റ് നല്‍കുന്നുണ്ട്. താമരയും സൂര്യനും ചേര്‍ന്നാല്‍ ജിപി എന്നും കമന്റുണ്ട്.

 

 

View this post on Instagram

 

A pictorial representation of my name ‘Govind Padmasoorya’ by artist Divya. Thank you so much for this exclusive gift 😍♥ ഒരുപാട് സ്നേഹിതർ എന്റെ രൂപം വരച്ച് തന്നിട്ടുണ്ട്, പക്ഷെ ‘ഗോവിന്ദ് പത്മസൂര്യ’ എന്ന പേര് ഒരാൾ വരച്ച് തരുന്നത് ഇത് ആദ്യമായിട്ടാണ്! “രൂപംപോലെതന്നെ മനോഹരമാണല്ലോ തന്റെ പേരും” എന്ന് ഇത് വരച്ചുതന്ന ദിവ്യച്ചേച്ചി സുഖിപ്പിച്ചപ്പോൾ ഒരു അഭിമാനമൊക്കെ തോന്നിയെങ്കിലും, ഈ പറഞ്ഞ രണ്ട് സംഭവങ്ങളുടെയും ക്രെഡിറ്റ്‌ എനിക്കുള്ളതല്ലല്ലോ അച്ഛനും അമ്മക്കും മാത്രം ഉള്ളതാണല്ലോ എന്ന് ഓർമ്മവന്നപ്പോൾ ആശ്വാസമായി!

A post shared by Govind Padmasoorya (GP) (@padmasoorya) on

Related Topics

Share this story