Times Kerala

സ്വത്തു തർക്കം: യുവതിയെ നഗ്നയാക്കി തെരുവിലൂടെ വലിച്ചിഴച്ചു; മർദിച്ചു അവശയാക്കി

 
സ്വത്തു തർക്കം: യുവതിയെ നഗ്നയാക്കി തെരുവിലൂടെ വലിച്ചിഴച്ചു; മർദിച്ചു അവശയാക്കി

ഹൈദരാബാദ്‌: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുക്കള്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു അവശയാക്കി.തെലങ്കാനയിലെ വാനപാര്‍ത്തിയിലെ ബുധാരം ഗ്രാമത്തില്‍ ബുധനാഴ്‌ച രാവിലെയാണ് ക്രൂര സംഭവം നടന്നത്.രത്നമ്മയെന്ന യുവതിയെയാണ് ബന്ധുക്കളായ അര്‍ജുനയ്യ, നരേന്ദ്രര്‍, സെസ്സമ്മ, പ്രശാന്ത് എന്നിവര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. മർദ്ദനത്തിനിടെ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചു കീറിയ ഇവർ യുവതിയെ തെരുവിലൂടെ വലിച്ചിഴച്ചതായും റിപ്പോർട്ടുണ്ട്.ഇരുകൂട്ടരുടേയും കുടുംബങ്ങള്‍ തമ്മില്‍ നാളുകളായി സ്വത്തിനെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. പരിക്കേറ്റ രത്നമ്മയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തതായി പൊലീസ് അറിയിച്ചു.

Related Topics

Share this story