Times Kerala

ബോളിവുഡ് നടൻ ജഗ്‍ദീപ് ജഫ്രി അന്തരിച്ചു..!

 
ബോളിവുഡ് നടൻ ജഗ്‍ദീപ് ജഫ്രി അന്തരിച്ചു..!

മുംബൈ: പ്രശസ്ത ബോളിവുഡ് നടൻ ജഗ്‍ദീപ് (81) അന്തരിച്ചു. ഇന്നലെ  വൈകിട്ട് മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന്  മുംബൈയിലുള്ള ഷിയ കബറിസ്ഥാനിൽ നടക്കും. സിനിമ മേഘലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജാവേദ് ജഫ്രി, നവേദ് ജഫ്രി എന്നിവർ മക്കളാണ്. സയിദ് ഇഷ്‍തിയാഖ് അഹമ്മദ് ജഫ്രി എന്നാണ് അദ്ദേഹത്തിന്‍റെ യഥാര്‍ഥ നാമം.

1939 മാർച്ച് 29ന് അമൃത്സറിൽ ജനിച്ച ജഗ്‍ദീപ് 400 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിടുണ്ട്. ഒന്‍പതാം വയസ്സില്‍ ബാലതാരമായാണ് ജഗ്‍ദീപ് സിനിമയിലെത്തിയത്. ബി.ആര്‍ ചോപ്രയുടെ അഫ്‍സാന ആയിരുന്നു ആദ്യ ചിത്രം. അത് ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി അവസരങ്ങള്‍ ജഗ്‍ദീപിനെ തേടിയെത്തി.

Related Topics

Share this story