Times Kerala

കൊടും ഭീകരൻ വികാസ് ദുബെ അറസ്റ്റില്‍; പിടിയിലായത് എട്ട് പോലീസ് ഉദ്യോഗസ്ഥരെ കൊന്ന കേസിലെ മുഖ്യ പ്രതി

 
കൊടും ഭീകരൻ വികാസ് ദുബെ അറസ്റ്റില്‍; പിടിയിലായത് എട്ട് പോലീസ് ഉദ്യോഗസ്ഥരെ കൊന്ന കേസിലെ മുഖ്യ പ്രതി

ഭോപാല്‍: കാൺപൂരിൽ എട്ട് പോലീസ് ഉദ്യോഗസ്ഥരെ കൊന്ന കേസിലെ മുഖ്യസൂത്രധാരനും കൊടും ക്രിമിനലുമായ വികാസ് ദുബെ ഒടുവിൽ പിടിയിലായി. മധ്യപ്രദേശ് ഉജ്ജയിനിലെ മഹാകാളീശ്വര്‍ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കവർച്ച, കലാപം തുടങ്ങി 60ഓളം കേസുകളാണ് വികാസ് ദുബെയുടെ പേരിലുള്ളത്. നാൽപതോളം പൊലീസ് ടീമും എസ്ടിഎഫും വികാസ് ദുബെയെ കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു. ഈ മാസം മൂന്നിനാണ് പൊലീസ് ഉദ്യോഗസ്ഥരെ വികാസ് ദുബെ എൻകൗണ്ടറിൽ കൊലപ്പെടുത്തിയത്. ഉയർത്തിയിരുന്നു.

Related Topics

Share this story