Times Kerala

ചിത്രീകരണം ആരംഭിച്ച പുതിയ സിനിമകൾക്ക് വിലക്ക്..;ഈ സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഫിലിം ചേംബര്‍

 
ചിത്രീകരണം ആരംഭിച്ച പുതിയ സിനിമകൾക്ക് വിലക്ക്..;ഈ സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഫിലിം ചേംബര്‍

ലോക്ക് ഡൗണിന് ശേഷം പുതിയ സിനിമകളുടെ ചിത്രീകരണം ഉടനെ ആരംഭിക്കരുതെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിര്‍ദേശത്തെ മറികടന്ന് ഷൂട്ടിംഗ് തുടങ്ങിയ സിനിമകള്‍ക്കെതിരെ ഫിലിം ചേംബറിന്റെ വിലക്ക്. ഈ സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ഫിലിം ചേംബറിന്റെ തീരുമാനം. പുതിയതായി ഒരു ടൈറ്റില്‍ പോലും രജിസ്റ്റര്‍ ചെയ്യേണ്ടെന്നും കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേംബര്‍ യോഗം തീരുമാനിച്ചു.

കോവിഡ് ലോക്ഡൗണില്‍ 60- ഓളം സിനിമകളുടെ ചിത്രീകരണമാണ് നിലച്ചത്. ഈ സിനിമകള്‍ ആദ്യം പൂര്‍ത്തിയാക്കണം എന്നായിരുന്നു ചലച്ചിത്ര സംഘടനകളിലുണ്ടായ ധാരണ. ഇത് ലംഘിച്ചത് അംഗീകരിക്കാനാവില്ലെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി.

Related Topics

Share this story