Times Kerala

സംസ്ഥാനം നിശ്ചലമാകും.! നാളെ മോട്ടോര്‍ വാഹന പണിമുടക്ക്

 
സംസ്ഥാനം നിശ്ചലമാകും.! നാളെ മോട്ടോര്‍ വാഹന പണിമുടക്ക്

തിരുവനന്തപുരം : ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് നാളെ (ജൂലൈ 10) സംസ്ഥാനത്ത് മോട്ടോര്‍ വാഹന തൊഴിലാളി സംയുക്ത സമര സമിതി പണിമുടക്ക് നടത്തും. പെട്രോളിയും ഉത്പന്നങ്ങളുടെ വിലക്കയറ്റം തടയുക, ഓട്ടോടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിലൂടെ ഉന്നയിക്കുന്നത്. രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് പണിമുടക്ക്.ടാക്‌സി വാഹനങ്ങള്‍ക്ക് പെട്രോളും ഡീസലും സബ്‌സിഡി നിരക്കില്‍ നല്‍കുക. പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരിക. പെട്രോള്‍ ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, ഓട്ടോ ടാക്‌സി നിരക്ക് കാലോചിതമായി പുതുക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്.

Related Topics

Share this story