Times Kerala

ഞാനും ഇങ്ങനെയൊക്കെ ഫോട്ടോ എടുത്തിട്ടുണ്ട്., ഇനി നാളെ ഞാന്‍ വല്ല കേസിലും പെട്ടുപോയാല്‍ അതിന്റെ ഉത്തരവാദി മുഖ്യമന്ത്രി ആവ്വോ..; ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

 
ഞാനും ഇങ്ങനെയൊക്കെ ഫോട്ടോ എടുത്തിട്ടുണ്ട്., ഇനി നാളെ ഞാന്‍ വല്ല കേസിലും പെട്ടുപോയാല്‍ അതിന്റെ ഉത്തരവാദി മുഖ്യമന്ത്രി ആവ്വോ..; ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

സ്വർണക്കടത്തുമായി ബന്ധപ്പെട്ട്  സർക്കാരിനെ പിന്തുണച്ച് നടി ഭാഗ്യലക്ഷ്മി. മുഖ്യമന്ത്രിയുടെ സമീപം നിൽക്കുന്ന പ്രധാന പ്രതിയായി സംശയിക്കുന്ന സ്വപ്നയുടെ ചിത്രം പങ്കുവച്ച് വിമർശനം ഉയരുന്നതിനിടെയാണ് നടിയുടെ പ്രതികരണം.

‘ഞാനും ഇങ്ങനെയൊക്കെ ഫോട്ടോ എടുത്തിട്ടുണ്ട്. ഇനി നാളെ ഞാൻ വല്ല കേസിലും പെട്ടുപോയാൽ (പെടുത്താതിരുന്നാൽ മതി) അതിന്റെ ഉത്തരവാദി മുഖ്യമന്ത്രി ആവ്വോ?അദ്ദേഹം എന്നോട് ചിരിക്കുന്നുമുണ്ട്’ -എന്നാണ് മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് നടി കുറിച്ചത്.

Related Topics

Share this story